ന്യൂദല്‍ഹി: അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികായി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത് ഭരണഘടനാ വിരുദ്ധമാണെന്നു മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതുമാണെന്ന് ബിജെപി. ഇത് അടിയന്തരാവസ്ഥയെ ഓര്മ്മിപ്പിക്കുവെന്ന് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
ഇന്ത്യപോലെ വൈവിദ്ധ്യങ്ങളേറെയുള്ളൊരു രാജ്യത്ത് അഭിപ്രായ സര്‍വേകള്‍ ജനങ്ങളെ സ്വാധീനിക്കുകയോ സ്വാധീനിക്കാതിരിക്കുകയോ ചെയ്യാം. എന്തായാലും സമ്പൂര്‍ണ നിരോധനം ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കും. രാജ്യത്തെ പ്ലേഗുപോലെ ബാധിച്ചിരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള സമയം കോണ്‍ഗ്രസ് പാര്‍ട്ടി ഇങ്ങനെയെല്ലാം വിനിയോഗിക്കുന്നത് രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ ശബ്ദം തടയാന്‍ ലക്ഷ്യമിട്ടാണെന്നവര് പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും മോദി തരംഗത്തെ തടയാനാവില്ലെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
2004-ലു 2009-ലും പെതു തെരഞ്ഞെടുപ്പിലും 2013-ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അഭിപ്രായ സര്‍വേകളെ അനുകൂലിച്ചിട്ടുണ്ട്. അടുത്തിടെ വന്ന പല അഭിപ്രായ സവേകളും 2014-ല്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയേക്കാള്‍ ഏറെ മുന്നിലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെന്നു പറയുന്നു. ഈ സാഹചര്യത്തില്‍ ഇനിയും വോട്ട് ആര്‍ക്കെന്നു തീരുമാനിച്ചിട്ടില്ലാത്തവര്‍ ബിജെപിക്ക് അനുകൂലമായി മാറുന്നതു തടയാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി സര്‍വേകള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ലേഖി വിശദീകരിച്ചു.
ഇതാദ്യമായല്ല കോണ്‍ഗ്രസ് പാര്‍ട്ടി ആവിഷ്കാര സ്വാതന്ത്ര്യം തടയുന്ന ആവശ്യം ഉന്നയിക്കുന്നത്. നിര്‍ഭയ കേസിലെ യുവജന പ്രക്ഷോഭത്തോടും രാംദേവിന്റെ പ്രക്ഷോഭത്തോടും ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വികാരം കോണ്‍ഗ്രസിനെതിരായിരുന്നു. ആ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു പകരം കോണ്‍ഗ്രസ് ചെയ്തത് സോഷ്യല്‍ മീഡിയ വിലക്കുകയായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രസംഗവും പ്രധാനമന്ത്രിയുടെ പ്രസംഗവും താരതമ്യം ചെയ്തതിന് വാര്‍ത്താ വിതരണ വകുപ്പ് മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ സംഭവം ജനങ്ങളുടെ സംസാര സ്വാതന്ത്ര്യം നിരോധിക്കലാണ്.
മാധ്യമങ്ങളേയും അഭിപ്രായ സര്‍വേകളേയും നിരോധിക്കാനുള്ള നടപടികള്‍ വഴി കോണ്‍ഗസ് പാര്‍ട്ടി നാസികളേയും അവരുടെ ആയങ്ങളേയും പിന്തുടര്ന്ന് ഫാസിസത്തിലെത്തിയിരിക്കുകയാണ്. ഈ സംഭവങ്ങളെല്ലാം നമ്മുടെ ഓര്‍മ്മയെ നയിക്കുന്നത് 1975-ലെ അടിയന്തരാവസ്ഥയുടെ കാലത്തേക്കാണ്. ഇവരുടെ കിരാതമായ മനസ്ഥിതി അവര്‍ക്കെതിരായ എല്ലാറ്റിനേയും അടിച്ചമര്‍ത്താനും മാറുന്ന ജനശബ്ദം നിരോധിക്കാനും അവരെ നിര്‍ബന്ധിതരാക്കിയേക്കും. പക്ഷേ, മോദി തരംഗത്തെ തടുക്കുക എന്നത് അവര്‍ക്ക് ദുഷ്കരമായ കാര്യമായിരിക്കുമെന്ന് ബിജെപി വക്താവ് വിശദീകരിച്ചു.
‘മോഡിഫൈയിഗ് ഔവര്‍ വ്യൂ: റൈസ് ഇന്ത്യാ ടു മാര്ക്കറ്റ്വെയ്റ്റ്’ എന്ന റിപ്പോര്‍ട്ടിനെ മന്ത്രിമാരായ ആനന്ദ് ശര്‍മ്മയെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് വക്താക്കളെ പോലെ എതിര്‍ത്തത് ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് ലേഖി അഭിപ്രായപ്പെട്ടു. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അവസ്ഥയില്‍ ആ റിപ്പോര്‍ട്ടിനെ വിശാലമായ കാഴ്ചപ്പാടില്‍ കാണുന്നതിനു പകരം അവര്‍ അതിനെ നിരാശ ജനിപ്പിക്കുന്ന തരത്തില്‍ വിമര്‍ശിച്ചത് രാജ്യത്തിന്റെ കാര്യത്തില്‍ അവരുടെ ആശയം എന്താണെന്നു സുവ്യക്തമാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: