ലക്നോ: ഇന്റര്‍നെറ്റ് സോഷ്യല്‍ നെറ്റ്വര്ക്കുകളില് ഇന്ത്യന്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതായി ആപ്പിള്‍ കമ്പനിയുടെ സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ 65 ആപ്പിള്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ വിവിധ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ആപ്പിള്‍ മാത്രമല്ല ഫേസ്ബുക്കും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
41,44 അക്കൗണ്ടുകള്‍ സംബന്ധിച്ച് 3200 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റില്‍ നിന്ന് 413 അക്കൗണ്ടുകളുടേയും സ്കൈപ്പില്‍ നിന്ന് 102 അക്കൗണ്ടുകളുടേയും വിവരങ്ങള്‍ തേടി. 41% കേസുകളില്‍ ആപ്പിള്‍ വിവിധ വിവരങ്ങള്‍ നല്കി.
മൈക്രോസോഫ്, സ്കൈപ്പ് എന്നിവ യഥാക്രമം 80.6%, 79.1% വിവരങ്ങളും നല്കി. ഇമെയില്‍, സ്റ്റോര്‍ഡ് ഫോട്ടോകള്‍, മറ്റു വിവരങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആവശ്യപ്പെട്ടത്.
ഓണ്‍ലൈന്‍ നിരീക്ഷണത്തിന്റെ കാര്യത്തില്‍ അമേരിക്ക തന്നെയാണു മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: