വാഷിംഗ്ടണ്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് യുഎസിലും സ്വീകാര്യത. മോദിയോടുള്ള കടുത്ത സമീപനത്തില്‍ അയവ് വരുത്തിക്കൊണ്ടുള്ള നിലപാടാണ് ഇപ്പോള്‍ അമേരിക്ക സ്വീകരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദി തെരഞ്ഞെടുക്കപ്പെട്ടതില്‍ യുഎസിലെ ഉന്നത റിപ്പബ്ലിക്കന്‍ നേതൃത്വം അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. കാപിറ്റോള്‍ ഹില്ലില്‍ നടക്കുന്ന ഭാരത് ഡേയെ സാറ്റലൈറ്റ് മുഖേന അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മോദിയെ ക്ഷണിക്കുകയും ചെയ്തു.
യുഎസ് കോണ്‍ഗ്രസ് അംഗം കാത്തി മക്മൊറീസ് റോഡ്ഗേര്സാണ് മോദിയെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം അയച്ചത്. റോഡ്ഗേര്‍സ് അധ്യക്ഷയായ ഹൗസ് റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സാണ് ഭാരത് ഡേ സംഘടിപ്പിക്കുന്നത്. ഈ മാസം 19 നാണ് പരിപാടി നടക്കുക. അന്നേ ദിവസം ദീപാവലി, ജയിനന്മാരുടെ പുതുവത്സരം, ഗുരു നാനാക് ജയന്തി എന്നിവ ആഘോഷിക്കുമെന്നും മോദിക്കയച്ച സന്ദേശത്തില്‍ റോഡ്ഗേര്‍സ് പറയുന്നു. ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നതിന യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്തു.
ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച കാത്തി റോഡ്ഗേര്‍സ് ഗുജറാത്തിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തിലെ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയത്തോടെയാണ് അവര്‍ കണ്ടതെന്നും ഇന്ത്യന്‍ അമേരിക്കന്‍ സമുദായ നേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ റോഡ്ഗേര്‍സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: