വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ അപേക്ഷയെത്തുടര്‍ന്ന് ബെയ്തുള്ള മെഹ്സൂദിനെ യുഎസ് ലക്ഷ്യമിട്ടിരുന്നതായി ഹുസൈന് ഹക്കാനി. യുഎസിലെ മുന്‍ പാക്കിസ്ഥാന്റെ അംബാസഡര്‍ ആയിരുന്ന ഹക്കാനിയുടെ ‘മാഗ്നിഫിഷന്റ് ഡിലൂഷന്സ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. തെഹറിക് താലിബാന്റെ പാക്കിസ്ഥാനിലെ നേതാക്കളെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തണമെന്നാണ് അമേരിക്കയോട് ഇസ്ലാമാബാദ് നിരന്തരം ആവശ്യപ്പെട്ടിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
2009 ല്‍ നടന്ന ആളില്ലാ വിമാനാക്രമണങ്ങളിലാണ് മുന്‍ പാക് താലിബാന് നേതാവായിരുന്ന ബെയ്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടത്.
ലഷ്ക്കറെ തൊയ്ബ, താലിബാന് എന്നിവ പോലുള്ള ഭീകര സംഘടനകള്‍ക്ക് നല്കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള കാശ്മീര്‍ പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാമെന്ന് 2009 ഒബാമ പാക്കിസ്ഥാന് രഹസ്യവാഗ്ദാനം നല്‍കിയിരുന്നതായും ഹക്കാനി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: