മയ്യില്‍: വെള്ളിയാഴ്ച വൈകുന്നേരം വിഷം കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മരണമടഞ്ഞ അച്ഛണ്റ്റെയും മകളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റൊരു മകള്‍ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. മയ്യില്‍ ടൗണിലെ പൂക്കച്ചവടക്കാരനും ഓട്ടോഡ്രൈവറുമായ എരുവേശ്ശി സ്വദേശിയും മയ്യില്‍ വേളത്ത് താമസക്കാരനുമായ ഇടക്കുളം കരിയില്‍ മഠത്തില്‍ ഹൗസില്‍ പ്രേമരാജന്‍(൫൦), മകള്‍ നീതി(൧൯) എന്നിവരാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് ഇന്നലെ മരണമടഞ്ഞത്. പ്രേമരാജണ്റ്റെ ഭാര്യ നളിനി(൪൨), മറ്റൊരു മകള്‍ നിത്യ(൧൭) എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നളിനിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവരുടെ മൂത്തമകള്‍ നീതുവിണ്റ്റെ വിവാഹം അടുത്ത മാസം ൨൦ ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. കല്യാണത്തിന് ആവശ്യമായ പണം സ്വരൂപിക്കാന്‍ കഴിയാഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. ഇതുകൂടാതെ കുടുംബപരമായ പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയമുണ്ട്. ഏരുവേശ്ശി സ്വദേശിയായ പ്രേമരാജന്‍ വര്‍ഷങ്ങളായി മയ്യിലിലാണ് താമസം. മയ്യില്‍ മേഖലയിലെ ജനങ്ങള്‍ക്ക് സുപരിചിതനായ പ്രേമരാജണ്റ്റെ മൃതദേഹം കാണാനായി നൂറുകണക്കിനാള്‍ക്കാരാണ് ഇന്നലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം മയ്യില്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഇയാളോടുള്ള ആദരസൂചകമായി മയ്യില്‍ ടൗണില്‍ ഇന്നലെ വൈകുന്നേരം ഹര്‍ത്താലാചരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ൬ മണിയോടെയാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത മകള്‍ നീതു പുറത്തുപോയ സമയത്തായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: