മാഹി: മരുന്നിണ്റ്റെ ഗുണനിലവാരം പരിശോധിക്കുന്നതിലും വില നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഐഎംഎ ഭാരവാഹികളായ ഡോ.കെ.ദേവദാസും ഡോ.എ.വി.ജയകൃഷ്ണനും ആരോപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ൫൬-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. കേരള ആരോഗ്യ സര്‍വ്വകലാശാല ആധുനിക വൈദ്യശാസ്ത്രങ്ങളുടേത് മാത്രമാക്കി മാറ്റണമെന്നും മറ്റ് ചികിത്സാ ശാഖകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. മതിയായ ഗുണനിലവാര പരിശോധന ഇല്ലാതെയാണ് ൬൫൦൦൦ത്തോളം മരുന്നുകള്‍ വിപണിയില്‍ എത്തുന്നതെന്നും ഇവയുടെ വിലനിര്‍ണയം നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാരായ അനൂപ് കോശി മാത്യു, രാജഗോപാലന്‍ നായര്‍, എന്‍.ബാബു രാജേന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: