പൂജപ്പുര: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപെട്ട തടവുകാരന് പിടിയില്‍. രാവിലെ ഏഴു മണിയോടെയാണു സംഭവം.
വനിതാ ജയിലിലേക്കു ഭക്ഷണവുമായി പോകുകയായിരുന്ന മനോജ് എന്ന തടവുകാരനാണു ജയില്‍ വാര്‍ഡനെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മേലാറന്നൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങല്‍ സബ്ജയിലില്‍ നിന്ന് അടുത്തിടെയാണു മനോജിനെ പൂജപ്പുരയില്‍ എത്തിച്ചത്.
മോഷണക്കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: