തൃശൂര്‍: തൃശൂര്‍ പേരാമംഗലം മനക്കുടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
രാത്രി ഒമ്പത് മണിയോടെ പേരാമംഗലം മനക്കൊടിയിലാണ് അപകടം നടന്നത്. മലപ്പുറത്ത് തിരൂരിലെ നിറമരുതൂര്‍ അയ്യന്‍കുഴി വീട്ടില്‍ ബാവയുടെ മകന് സുനീര്‍(27), സുഹാനമന്സിലില് കെ പി ഹുസൈന്, പേരക്കുട്ടിയായ സൈം(3), ചിറ്റിലപ്പള്ളി കളരിക്കല്‍ സത്യപ്രകാശിന്റെ മകന് പ്രസീത് എന്നിവരാണ് മരിച്ചത്.
കുന്ദംകുളത്ത് നിന്നും തൃശ്ശൂരേക്ക് വരികയായിരുന്ന പ്രസീത് ഓടിച്ചിരുന്ന കാറാണ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ഹുസൈനും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ചത്.
ഹുസൈന്റെ ഭാര്യ സുഹറ, മകന്റെ ഭാര്യ തസ്നി ആറുമാസം പ്രായമുള്ള കൊച്ചുമകന് ടഫീന് എന്നിവര്‍ തൃശ്ശൂരിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് പൂര്‍ണ്ണമായും തകര്‍ന്ന കാറുകള്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: