കണ്ണൂറ്: ഏറേ വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനും കാരണമായി മാറ്റിവച്ച കണ്ണൂറ് ജില്ലാ പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാലത്ത് എട്ടു മുതല്‍ നാലു വരെയാണ് കണ്ണൂറ് പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ വോട്ടെടുപ്പ് നടക്കുക. നേരത്തെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ വോട്ടുകള്‍ അന്നു വൈകുന്നേരം തന്നെ എണ്ണുമെങ്കിലും പിന്നീട് ഹൈക്കോടതിയാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്ന് ഡിവിഷന് ബഞ്ച് സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ സിരിഗജന്‍, രാമകൃഷണന് എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവാണിത്. കഴിഞ്ഞ മാസം അഞ്ചിനാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിറുത്തിവച്ച തിരഞ്ഞെടുപ്പ് ഈമാസം ഒന്നിന് നടത്താന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി വന്നതിണ്റ്റെ സാഹചര്യത്തില്‍ വീണ്ടും മാറ്റിവച്ചു. പൊലീസിലെ ഇടതു വിഭാഗത്തില്‍ പെട്ട ൪൩൫ വോട്ടര്‍മാര്‍ തങ്ങള്‍ക്കു തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചില്ലെന്നും വോട്ടു രേഖപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കണം എന്നും കാണിച്ചുവീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വോട്ടുകള്‍ പ്രത്യകം രേഖപ്പെടുത്തി പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണമെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലീസിണ്റ്റെ തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കാര്‍ഡായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.തിരഞ്ഞെടുപ്പിന് പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കുന്നുണ്ട്. ൪,൪൧൭ മെമ്പര്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: