കൊച്ചി: ദല്‍ഹി മെട്രോ മുന്‍ മാനേജിങ് ഡയറക്ടറും മുഖ്യ ഉപദേശകനുമായ ഇ.ശ്രീധരന് ജപ്പാന് സര്‍ക്കാരിന്റെ ആദരവ്.
ദല്‍ഹി മെട്രോ പദ്ധതിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയില്‍ ജപ്പാന്റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് വിഖ്യാതമായ ‘ഓര്‍ഡര്‍ ഓഫ് ദ റൈസിങ് സണ്‍, ഗോള്‍ഡ് ആന്റ് സില്‍വര്‍’ അവാര്‍ഡ് നല്‍കിയാണ് ജപ്പാന് ശ്രീധരനെ ആദരിച്ചത്. ടോക്കിയോയിലെ ഇംപീരിയല്‍ പാലസില്‍ നടന്ന ചടങ്ങില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പുരസ്കാരം സമ്മാനിച്ചു. തുടര്‍ന്ന് ജപ്പാന് ചക്രവര്‍ത്തിയുമായി ശ്രീധരന് കൂടിക്കാഴ്ച നടത്തി.
2001 ല്‍ പത്മശ്രീയും 2008 ല്‍ പത്മവിഭൂഷണും നല്കി ഭാരതസര്‍ക്കാര്‍ ശ്രീധരനെ ആദരിച്ചിരുന്നു. 2005 ല്‍ ഫ്രാന്‍സിന്റെ പ്രശസ്തമായ ‘നൈറ്റ്, ഓഫ് ദ ലെജിയണ്‍ ഓഫ് ഓണര്‍’ പുരസ്കാരവും ലഭിച്ചു. തനിക്കു കിട്ടിയ അംഗീകാരങ്ങളെല്ലാം മുഴുവന്‍ ദല്‍ഹി മെട്രോ കുടുംബത്തിനും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: