രാമല്ലാ: വിഷം ഉള്ളില്‍ ചെന്നാണ് മുന്‍ പാലസ്തീന് നേതാവ് യാസര്‍ അറാഫത്ത് മരണ മടഞ്ഞതെന്ന വിദഗ്ധരുടെ കണ്ടെത്തലിന് പിന്നാലെ പാലസ്തീന് അന്വേഷണ സംഘവും രംഗത്ത്.
അറാഫത്തിന്റെ മരണം അസ്വാഭാവികമെന്ന് പാലസ്തീന് അന്വേഷണ സംഘവും പറഞ്ഞതായി ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. അറാഫത്തിന്റെ മരണവുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യത്തോട് സ്വിസ്, റഷ്യന്‍ വിദഗ്ധര്‍ അടുത്തെങ്കിലും അത് അന്വേഷണത്തിന്റെ അവസാനമല്ലെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ തൗഫീക്ക് അല്‍ തിരാവി പറഞ്ഞു.
അറാഫത്തിന്റെ കൊലപാതകത്തിന്റെ പിന്നില്‍ ഇസ്രയലാണെന്ന് തൗഫീക്ക് കുറ്റപ്പെടുത്തി. 2004ല്‍ പാരീസിനടുത്തെ ഫ്രഞ്ച് ആശുപത്രിയില്‍ മരിച്ച അറാഫത്തിന്റെ മരണ കാരണം റേഡിയോ ആക്ടീവ് പൊളോണിയത്താലാണെന്ന് സ്വിസ് വിദഗ്ധര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: