കോട്ടയം: പശ്ചിമഘട്ട സംരക്ഷണം സര്‍ക്കാരുകള്‍ അട്ടിമറിക്കുകയാണെന്ന് പ്രൊഫ. മാധവ്ഗാഡ്ഗില്‍ പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ 23-ാമത് ത്രിദിന സയന്‍സ് കോണ്‍ഗ്രസ് എം.ജി. സര്‍വ്വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി സയന്‍സ്, വിദേശി സയന്‍സ് എന്നിങ്ങനെ ശാസ്ത്രത്തെ വേര്‍തിരിക്കാനാകില്ല. എന്നാല്‍ ശാസ്ത്രത്തെ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വദേശി സയന്‍സ് ചിന്താഗതി സഹായിക്കും.
ബ്രിട്ടീഷ് ഭരണത്തോടെയാണ് പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ നമ്മുടെ രാജ്യത്തുണ്ടായത്. നമ്മുടെ വനവിഭവങ്ങള്‍ അവരുടെ സാമ്രാജ്യത്വ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പിന്നീട് ഇതേ നയങ്ങള്‍ തന്നെയാണ് ഭരണാധികാരികള്‍ പിന്തുടര്ന്നതെന്നതാണ് ദുഃഖകരം. എന്നാല്‍ നമുക്ക് വിശാലമായ വനനയം പുരാതനകാലം മുതല്‍ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമീണജനത സാമൂഹികമായി തന്നെ വനങ്ങള്‍ സംരക്ഷിച്ചിരുന്നു. സര്‍പ്പക്കാവുകളും മറ്റും ഇതിനുദാഹരണങ്ങളാണ്.
സയന്‍സ് കോണ്‍ഗ്രസ്സില്‍ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജ്ജ് അധ്യഷതവഹിച്ചു. പ്രോ വൈസ്ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, ഡോ. പി.കെ സോമശേഖരന്‍ ഉണ്ണി, പ്രൊഫ.കെ.ആര് മുരളീധരന് നായര്‍,പ്രൊഫ. വി.പി.എന്‍ നമ്പൂതിരി, ഡോ. എന്‍.ജി.കെ പിള്ള, പ്രൊഫ.എ.പി തോമസ്, പ്രൊഫ. കെ.ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്വദേശി ശാസ്ത്ര പുരസ്കാരം പ്രൊഫ. സി.ജി.രാമചന്ദ്രന് നായര്‍ക്ക് സമ്മാനിച്ചു. പ്രൊഫ. വി.ബി പണിക്കര്‍ ഭാഷാവ്യാഖ്യാനം നല്കി സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന ‘വേണ്വാരോഹം’ എന്ന സംഗമഗ്രാമമാധവന്റെ ഗണിതജ്യോതിശാസ്ത്രഗ്രന്ഥവും സ്വദേശി ശാസ്ത്രപ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന സ്വദേശി സയന്‍സ് എന്ന മലയാള ശാസ്ത്രമാസികയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: