തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന അഴിമതിയുടെ പേരില്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ റിജി ജി.നായരെയും ജനറല്‍ മാനേജര്‍ ജയകുമാറിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണോദ്യഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഓപ്പറേഷന് അന്നപൂര്‍ണ എന്ന പേരില്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നടത്തിയ റെയ്ഡില്‍ 60 രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്തു മാത്രം നാല് സാധനങ്ങള്‍ വാങ്ങിയതില്‍ മൂന്നരക്കോടിയുടെ ക്രമക്കേടു നടന്നെന്നും ഇതിലൂടെ സ്വകാര്യ ഇടപാടുകാര്‍ക്ക് വന്ലാഭമുണ്ടാക്കിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ മറികടന്നാണ് പല ഇടപാടുകളും നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിജി നായര്‍ ഇപ്പോള്‍ ഇറിഗേഷന്‍ ആന്റ് ഇന്‍ലാന്റ് നാവിഗേഷനില്‍ എക്സിക്യുട്ടീവ് എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയാണ്. എഴ് വര്‍ഷത്തോളം അദ്ദേഹം കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: