ഇംഫാല്‍: മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ പല്ലേലിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ് സ്വദേശിയായ ലാലി കുമാര്‍ (30) എന്നയാളാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഒരു കെട്ടിടം പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: