ജറുസലേം: പാലസ്തീന് നേതാവ് യാസര്‍ അറാഫത്ത് പൊളോണിയം വിഷത്താലാകാം കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. ദുരൂഹതയേറയുള്ള കൊലപാതകത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു കണ്ടെത്തല്‍. സ്വിസ് വിദഗ്ധരാണ് പൊളോണിയം-210 എന്ന വിഷബാധയേറ്റാകാം അറാഫത്ത് മരിച്ചതെന്ന് കണ്ടെത്തിയത്.
അല്‍ ജസീറ കൊടുത്ത ഫോറന്‍സിക്ക് റിപ്പോര്‍ട്ടിലെ 108-ാം പേജിലാണ് അറാഫത്തിന്റെ മൃതദേഹത്തില്‍ പോളോണിയം-210ന്റേയും ലെഡ് -210ന്റേയും അംശം കണ്ടെത്തിയതായി പറയുന്നത്. നവംബര്‍ 11ന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആചരിക്കാനിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചെന്ന് അറാഫത്തിന്റെ വിധവ സുഹാ അറാഫത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് സൈനിക ആശുപത്രിയില്‍ 2004ലാണ് അറാഫത്ത് മരിച്ചത്. പെട്ടെന്നുണ്ടായ പനിയാണ് അറാഫത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: