Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാരക്കേസ്‌ ഉയര്‍ത്തി മുന്‍ ഗുജറാത്ത്‌ ഡിജിപി ശ്രീകുമാറിനെതിരെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 09:48 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തെ തകര്‍ക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയില്‍ പങ്കാളിയാണ്‌ ഗുജറാത്തിലെ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറെന്ന്‌ ബിജെപി ദേശീയ വക്താവ്‌ ശ്രീമതി മീനാക്ഷി ലേഖി പ്രസ്താവിച്ചു. ഈ ശ്രീകുമാറിനെതിരേ ഈ കേസിലടക്കം ഉണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ച കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനോടുള്ള പ്രത്യുപകാരമായാണ്‌ ഗുജറാത്ത്‌ സര്‍ക്കാരിനെതിരേ ശ്രീകുമാര്‍ നടത്തുന്ന കുപ്രചാരണണങ്ങളെന്നു മീനാക്ഷി ലേഖി വിശദീകരിച്ചു.

ഗുജറാത്ത്‌ സര്‍ക്കാരിനെതിരേ വ്യാജ ഏറ്റുമുട്ടല്‍ കേസെന്ന ആരോപണം ഉന്നയിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്റ്റ സെത്തില്‍വാദിനോട്‌ അടുപ്പമുള്ള ഗുജറാത്തിലെ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരേ ചാരന്‍ എന്ന ആരോപണം ഉന്നയിക്കുകയും അദ്ദേഹത്തിനെതിരേ വ്യാജ കേസുണ്ടാക്കുകയും ചെയ്യുന്നതിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രമായിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഇയാള്‍ക്കെതിരേ ദേശതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച നികൃഷ്ടമായ കുറ്റങ്ങള്‍ക്കു പുറമേ മറ്റു പല കേസുകളും യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണു വേണ്ടെന്നു വെച്ചത്‌, പ്രസ്താവന പറയുന്നു.

1994 കാലത്ത്‌ തിരുവനന്തപുരത്ത്‌ സ്റ്റേറ്റ്‌ ഇന്റലിജന്‍സ്‌ ബ്യൂറോയില്‍ ഡപ്യൂട്ടി ഡയറക്ടറായരുന്ന ശ്രീകുമാറാണ്‌ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നടത്തിയത്‌. ശ്രീകുമാര്‍ നമ്പി നാരായണനെ ചാരനെന്നു മുദ്ര കുത്തുക മാത്രമല്ല, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

1999-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ഐപിഎസ്‌ ഓഫീസര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. കുറ്റാരോപിതനായ ആളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചതിനും കേരള പോലീസിനോടു സഹകരിക്കാതെ ചട്ട വിരുദ്ധമായി സമാന്തര അന്വേഷണം നടത്തുകയും ചെയ്തുവെന്നായിരുന്നു കുറ്റം.

ശ്രുമാറിന്റെ സംഘം ചോദ്യം ചെയ്ത രണ്ടു കുറ്റാരോപിതരുടെ, അതിലൊരാള്‍ നമ്പി നാരായണനായിരുന്നു, മൊഴികള്‍ രേഖപ്പെടുത്തിയില്ലെന്നും അതിനു ശേഷം തയ്യാറാക്കിയ മൊഴിരേഖയില്‍ ഒപ്പും തീയതിയും മറ്റും രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു കുറ്റം. കുറ്റ പത്ര പ്രകാരം, ആ മൊഴികളുടെ സത്യസന്ധത പരിശോധിക്കുന്നതില്‍ കാരണം കുടാതെ അദ്ദേഹം വീഴ്ച വരുത്തിയത്‌ ഐഎസ്‌ആര്‍ഒയിലെ ബഹുമാനിതരായ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതായെന്നു പറയുന്നു.

ഐബിയുടെ ജോയിന്റ്‌ ഡയറക്ടറായ മാത്യു ജോണ്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്‌ കുറ്റാരോപിതനായ ആള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യവും അസത്യവും അര്‍ത്ഥ സത്യവും കൂടിക്കലര്‍ന്നതാണെന്ന്‌. തന്റെ സംഘം നടത്തിയ അന്വേഷണത്തിനിടെ കുറ്റാരോപിതര്‍ നല്‍കിയ മൊഴികളില്‍ പലതും പരസ്പര ബന്ധമില്ലാത്തതാണെന്ന്‌ ശ്രീകുമാറിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. എന്നിട്ടു പോലും കുറ്റാരോപിതര്‍ നല്‍കിയ മൊഴികള്‍ ഒത്തുനോക്കാന്‍ ശ്രീകുമാര്‍ തയ്യാറല്ലായിരുന്നു, ബിജെപി പ്രസ്താവന വിശദീകരിക്കുന്നു.

ഇതിന്റെയെല്ലാം തുടക്കം 1994 ല്‍ ചാരവനിതയെന്നു സംശയിച്ച മാലി വനിതയായ മറിയം റഷീദയെ കേരള പോലീസ്‌ അറസ്റ്റ്‌ ചെയ്തതോടെയാണ്‌. റഷീദയുടെ കുറ്റസമ്മതത്തെത്തുടര്‍ന്ന്‌ റഷ്യന്‍ സ്പേസ്‌ ഏജന്‍സിയായ ഗ്ലാവ്കോസ്മയുടെ ഇന്ത്യന്‍ ഏജന്റ്‌, കെ.ചന്ദ്രശേഖരനെ അറസ്റ്റ്‌ ചെയ്തു. റഷീദയുടെ സഹായികളെന്ന നിലയില്‍ വൈകാതെ പോലീസ്‌ ഡോ.നമ്പി നാരായണനെയും ഫൗസിയ ഹസ്സന്‍ എന്ന മാലി വനിതയേയും അറസ്റ്റ്‌ ചെയ്തു.

1994 നവംബറില്‍ അന്നത്തെ കോണ്‍ഗ്രസ്‌ (യുഡിഎഫ്‌) സര്‍ക്കാര്‍ ഡിഐജി സിബി മാത്യു തലവനായ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞനായ ഡി.ശശികുമാരനെ അഹമ്മദാബാദിലെ ജോലിസ്ഥലത്തുനിന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കേസുമായി ബന്ധപ്പെട്ട്‌ ബാഗ്ലൂര്‍കാരനായ എസ്‌.കെ.ശര്‍മയേയും പോലീസ്‌ പിടികൂടി. 1994 ഡിസംബറില്‍ കേസ്‌ സിബിഐക്ക്‌ കൈമാറി, പ്രസ്താവന വിശദീകരിക്കുന്നു. തുടര്‍ന്നു നടന്ന രാഷ്‌ട്രീയ സംഭവ വികാസങ്ങളും അധികാര മാറ്റവും മറ്റും വിശദീകരിച്ച ലേഖി 2004 ല്‍ രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ നാടകീയമായി മാറിയതായി പറയുന്നു. പല കാര്യങ്ങള്‍ക്കും പ്രത്യുപകാരമായി ശ്രീകുമാറിന്‌ സദ്സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി.
ഒരന്വേഷണവും നടത്താതെ ഒമ്പത്‌ കുറ്റാരോപണങ്ങളില്‍ ഏഴില്‍നിന്നും ശ്രീകുമാറിനെ 2004 ഡിസംബര്‍ 13 ആഭ്യന്തരവകുപ്പ്‌ വിമുക്തനാക്കി. ഒറ്റമാസം കൊണ്ട്‌ ശ്രീകുമാറിനെതിരെയുള്ള ഈ നടപടിക്ക്‌ ഉദ്യോഗസ്ഥനെ നിയോഗിക്കുകയും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്തു. ഇതിന്‌ പ്രത്യുപകാരമായി ആര്‍.ബി.ശ്രീകുമാര്‍ ഗുജറാത്ത്‌ സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത നുണയാരോപണങ്ങള്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉണ്ടാക്കാന്‍ തുടങ്ങി. ശ്രീകുമാര്‍ കരാര്‍ പ്രകാരമുള്ള തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു, ഇന്നും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു, പ്രസ്താവന വിവരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.