തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിമാരുടെ പൂര്‍ണകായ എണ്ണചിത്രങ്ങള് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്, ഇ.കെ. നായനാര്‍, സി.എച്ച്. മുഹമ്മദ് കോയ, പി.കെ. വാസുദേവന്‍നായര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഇന്നലെ അനാച്ഛാദനം ചെയ്തത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫേഴ്സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലെ പഴയനിയമസഭാ മന്ദിരത്തില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
കെ. കരുണാകരന് കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ആയിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിനു അതീതമായ പ്രവര്‍ത്തനശൈലിയും പ്രത്യേകതയുള്ള പെരുമാറ്റവുമാണ് ഇ.കെ. നായനാരുടെ പ്രത്യേകത. പിന്നോക്ക സമുദായത്തിന്റെ വിദ്യഭ്യാസത്തിനു വളരെ അധികം പ്രാധാന്യം നല്കിയ സി.എച്ച്. മുഹമ്മദ് കോയയും ആത്മാര്‍ഥയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച പി.കെ. വാസുദേവന്‍ നായരും കേരള ചരിത്രത്തിലെ മികച്ച മുഖ്യമന്ത്രിമാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കാളുപരി സമൂഹത്തിനായി ഇവര്‍ നാലുപേരും വഹിച്ച പങ്ക് വളരെവലുതാണ്. ഇവര്‍ നാലുപേരും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ അംഗമായവാന് ഭാഗ്യം ലഭിച്ചവരില്‍ ഒരാളാണ് താനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്പീക്കര്‍ ജി. കാര്ത്തികേയന് അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്, എം.എല്‍.എമാരായ അബ്ദുറഹ്മാന് രണ്ടത്താണി, കെ ശിവദാസന്‍, പാര്‍ലമെന്ററി കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, കെ.ആര്. ജോതിലാല്‍ എന്നിവര്‍ പങ്കെടുത്തു.
എട്ട് അടിയാണ് ചിത്രങ്ങളുടെ ഉയരം. അടൂര്‍ സ്വദേശി കെ.സി. രാജുവിന്റെ കരവിരുതിലാണ് കെ. കരുണാകരന്റെ ചിത്രം രൂപപ്പെട്ടത്. പി.കെ. വാസുദേവന്‍ നായരുടെ ചിത്രം കൊല്ലം സ്വദേശി ഗണേശനും സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രം ജെ ആര് പാലയ്ക്കലും ഇ കെ നയനാരുടെ ചിത്രം വാളകം സ്വദേശി വിജയനുമാണ് വരച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, പട്ടം താണുപിള്ള, ആര് ശങ്കര്‍, സി അച്യുതമേനോന് തുടങ്ങിയവരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പഴയനിയമസഭാ മന്ദിരത്തില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ചില അപാകതകള്‍ കാരണം ഈ ചിത്രങ്ങള്‍ ശരിയായ രീതിയില്‍ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവ മാറ്റി പുതിയവ സ്ഥാപിക്കാന്‍ തയ്യാറാവണമെന്നും ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: