ആലപ്പുഴ: മുല്ലയ്ക്കല് തെരുവിലെ സ്വര്‍ണാഭരണ നിര്‍മാതാവായ ദുര്ഗേഷി (32)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ആലപ്പുഴ അക്ഷയാ ഗോള്‍ഡ് ടെസ്റ്റിങ് ഉടമ പ്രമോദ്, സുഹൃത്തുക്കളായ അവിനാശ് (32), സാജിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി 9.30ന് പ്രമോദിന്റെ നിര്‍ദേശ പ്രകാരം അവിനാശും സാജിദും ചേര്‍ന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ആറുലക്ഷത്തിലധികം രൂപയും, 24 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണവും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുര്‍ഗേഷിന്റെ സുഹൃത്ത് ഫസല്‍ ബഹളം വച്ചു ആളെകൂട്ടുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി അവിനാശിനെയും സാജിദിനെയും പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചു പിന്നീട് പ്രമോദിനെ ആലപ്പുഴ നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി: കെ.ശ്രീകുമാര്‍, നോര്‍ത്ത് സിഐ: ജി.അജയ്നാഥ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ: പൊന്നന്, എഎസ്ഐ: വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ നെവിന്, മോഹന്‍കുമാര്‍, മധു, മുജീബ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ദുര്‍ഗേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലപ്പുഴ നഗരത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം ഇന്നലെ വൈകിട്ട് സ്വദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: