ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിഹോറാ ജില്ലയിലെ ബുധ്നി നിയോജക മണ്ഡലത്തിലേക്കാണ് ചൗഹാന് പത്രിക നല്‍കിയത്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിക്കുകയും അപ്പോഴൊന്നും ചൗഹാനെ കൈവിടാത്തതുമായ മണ്ഡലമാണ് ബുധ്നി. സിഹോറാ ജില്ലയിലെ ബിജെപി പ്രസിഡന്റ് രാജ്കുമാര് ഭട്ടിയോടും രണ്ട് ആണ് മക്കളോടുമൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഈശ്വര്‍ ദാസ് രോഹാനിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുവാനായി ചൗഹാനെത്തിയത്. നവംബര്‍ ഒന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിച്ചു തുടങ്ങി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന തീയതി നവംബര്‍ എട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: