ആലുവ: വിവിധ കേസുകളില്‍ ജയില്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ ഉപയോഗപ്പെടുത്തിയും കഞ്ചാവ് മാഫിയ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് കഞ്ചാവ് വില്‍പ്പനയിലേക്ക് കൂടുതല്‍ പേര്കടന്നുവരുവാന് കാരണമാക്കിയിട്ടുള്ളത്. മയക്കുമരുന്ന് കേസുകളില്‍ ജാമ്യത്തിലിറങ്ങുന്നവര്‍ വീണ്ടും മയക്കുമരുന്ന് കേസുകളിലും മറ്റും സജീവമാകുന്നുണ്ട്. ഇവര്‍ ജയിലില്‍ റിമാന്റില്‍ കഴിയുമ്പോള്‍ മറ്റ് കേസുകളുമായിബന്ധപ്പെട്ട് കഴിയുന്നവരേയും ലഹരിവില്‍പ്പനയിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ കഞ്ചാവ് കേസില്‍ റീമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇലഞ്ഞിസ്വദേശി ഗോപിയെ രഹസ്യവിവരത്തെതുടര്‍ന്ന് എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ചെറിയപൊതികളാക്കി കഞ്ചാവ് വില്‍പ്പനനടത്തിയിരുന്നത്. കേസിന്റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് വീണ്ടും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടതെന്നാണ് ഇയാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ആലുവായിലും മറ്റും കഞ്ചാവ് പതിവായി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. നഗരത്തിലെ പലസിനിമതിയേറ്ററുകളിലും ന്യൂണ്ഷോവേളയിലാണ് കഞ്ചാവ് ഉപയോഗിക്കുന്നവരും കഞ്ചാവ് വില്‍പ്പനക്കാരും ഒത്തുചേരുന്നത്. തീയേറ്ററുകള്‍ക്കുള്ളില്‍ വച്ച് മയക്കുമരുന്ന് കുത്തിവച്ചു നല്കുന്ന സംഘങ്ങളും വ്യാപകമാണ്. ചെറിയഅളവില് കഞ്ചാവ് പിടികൂടിയാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കേണ്ടതായിവരും. അതുകൊണ്ടുതന്നെ വില്‍പ്പനകാര്‍ പലരും കുറഞ്ഞ അളവില്‍ മാത്രമെ കഞ്ചാവ് കൊണ്ടുനടക്കാറുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: