കൊല്ലം: നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് കശുവണ്ടി പോലുള്ള വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ ഉന്നമനത്തിനായിട്ടുള്ള ഇ.എസ്.ഐ, പ്രോവിഡന്റ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമല്ലാതാക്കിതീര്ക്കുന്നതെന്ന് ഇ.എസ്.ഐ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പറും ബി.എം.എസ് സംസ്ഥാന ഖാജാന്ജിയുമായ വി.രാധാകൃഷ്ണന്.
ഈ ഇനങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവരുടെ അറിവില്ലായ്മ കാരണം ചില തൊഴിലുടമകള്‍ കൊള്ളയടിക്കുകയാണെന്നും ഇതിന് പരിഹാരമായി തൊഴിലാളികള്‍ ഈ നിയമങ്ങള്‍ മനസിലാക്കി ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റേറ്റ് കശുവണ്ടി വ്യവസായ മസ്ദൂര്‍ സംഘ്(ബി.എം.എസ്)ന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.ശിവജി സുദര്‍ശന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ശില്പശാലയില് ഇ.എസ്.ഐ റിജിയണല്‍ ഡയറക്ടര്‍ എസ്.വി.കൃഷ്ണകുമാര്‍, റിജിയണല്‍ പ്രോവിഡന്റ് ഫണ്ട് അകൗണ്ട് ഓഫീസര്‍ കെ.റ്റി തോമസ് എന്നിവര്‍ യഥാക്രമം ഇ.എസ്.ഐ, പ്രോവിഡന്റ് ഫണ്ട് എന്നിവയെക്കുറിച്ച് കാസ്ലുകള്‍ എടുത്തു.
ബി.എം.എസ് സംസ്ഥാന സെക്രട്ടറി എ.എന്‍.പങ്കജാക്ഷന്, ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന് പിള്ള, ജി.മാധവന് പിള്ള, ടി.ആര്.രമണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: