കൊല്ലം: മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് സമുദായത്തെ കൂടുതല്‍ ബോധവത്കരിക്കാന്‍ മതസംഘടനകള്‍ തയ്യാറാകണമെന്ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന എംഎസ്എം ഹൈസെക് സമ്മേളനം ആവശ്യപ്പെട്ടു.
വിവാഹാനന്തര വിദ്യാഭ്യാസത്തിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും പിന്തുണയും പ്രോത്സാഹനവും ലഭ്യമാകുമെന്ന് മഹല്ലു കമ്മിറ്റികള്‍ ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ യൂണിറ്റ് തലങ്ങളില്‍ ഗേള്‍സ് മീറ്റുകള്‍ക്ക് സമ്മേളനം രൂപം നല്കി. കേരളാ നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍.എ മന്‍സൂര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിഹാബ് കാട്ടുകുളം, നവാസ് റഷാദി, ഡോ. ഷാജഹാന്, നാസറുദ്ദീന്‍, അജ്മല്‍ ബാദുഷാ കരുനാഗപ്പള്ളി, അനസ് കരുനാഗപ്പള്ളി, അന്‍സര്‍ കൊല്ലൂര്‍വിള, ഫൈസല്‍ സലീം പള്ളിമുക്ക്, താജുദ്ദീന് സ്വാലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: