ബീജിങ്: ഉത്തരചൈനയില്‍ ഷാന്‍സി പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മേഖലാ ആസ്ഥാനത്തുണ്ടായ തുടര്‍ സ്ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായുവാന്‍ നഗരത്തില്‍ പ്രാദേശിക സമയം രാവിലെ 7.40 നാണ് ചെറു സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തില്‍ പാറ്റ്ട്ടി ഓഫീസിനു സമീപം പാറ്റ്ക്കു ചെയ്തിരുന്ന രണ്ട് കാറുകളും തകര്‍ന്നു.
നാടന്‍ ബോംബുകളുപയോഗിച്ചുള്ള ഏഴ് തുടര്‍ സ്ഫോടനങ്ങളാണ് നടത്തിയത്. റോഡുവക്കിലെ ചെടികള്‍ക്കിടയില്‍ ബോംബ് ഒളിപ്പിച്ചു വച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ബീജിംഗില്‍ ഈ ആഴ്ചയുടെ അവസാനം സാമ്പത്തിക ആസൂത്രണ യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടി ഓഫീസിനു നേരെയുണ്ടായ അക്രമം.
സ്റ്റീല്‍ ബോംബുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും സ്ഫോടക വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തതായി ക്സിന്ഹുവാ റിപ്പോര്‍ട്ട് ചെയ്തു. ഏഴോളം സ്ഫോടനശബ്ദങ്ങള് കേട്ടതായും പ്രദേശം പുക കൊണ്ട് മൂടിയതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി ക്സിന്ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ടിയാനന്മെന് സ്ക്വയറില്‍ ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെത്തുടര്ന്നുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചിരുന്നു. പടിഞ്ഞാറന്‍ ചൈനയിലെ ഇസ്ലാമിക് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ചൈന ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: