ബീജിംഗ്: അഞ്ച് വര്‍ഷമായി നീണ്ടുനിന്ന അകല്‍ച്ചക്ക് ശേഷം ഇന്ത്യയും ചൈനയും ഭീകരതക്കെതിരെ സംയുക്ത സൈനിക പരിശീലനം തുടങ്ങി. അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നീരസം നിലനില്‍ക്കുന്നതിനിടെയാണ് സംയുക്താഭ്യാസം. ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും നൂറ്റിയമ്പതോളം സൈനികരാണ് പങ്കെടുക്കുന്നത്. പരസ്പര വിശ്വാസം വര്‍ദ്ധിപ്പിച്ച് ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ സൈനികപരിശീലനം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ ഇന്ത്യ-ചൈന സൈനികബന്ധം സുഗമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവിശ്വാസമാണ് ഇതിന് അടിസ്ഥാനമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: