വാഷിംഗ്ടണ്‍: കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് ഇന്ത്യയോട് സൂചിപ്പിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രഹസ്യമായി പാക്കിസ്ഥാന് ഉറപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഭീകരസംഘടനകളായ ലഷ്ക്കറെ തോയ്ബ പോലുള്ളവയ്ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിച്ചാല്‍ അതിന് പ്രത്യുപകാരമായി ഇക്കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഒബാമയുടെ ഉറപ്പെന്നും എന്നാല്‍ പാക്കിസ്ഥാന് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നെന്നും പാക്കിസ്ഥാന്റെ അമേരിക്കയിലെ മുന്‍ അംബാസഡര്‍ ഹുസൈന് ഹഖാനി വ്യക്തമാക്കി. ‘മാഗ്നിഫിഷന്റ് ഡെല്യൂഷന്‍സ് ‘ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഹഖാനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
1950 മുതല്‍ ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ ഇടപെടല്‍ പാക്കിസ്ഥാന് ആവശ്യപ്പെടുന്നുണ്ടെന്നും ഹഖാനി പറയുന്നു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഒബാമ എഴുതിയ കത്ത് പരാമര്‍ശിച്ചാണ് ഹഖാനിയുടെ ആരോപണം. അന്ന് അമേരിക്കയിലെ പാക് അംബാസഡറായിരുന്നു ഹഖാനി. 2009 നവംബര്‍ പതിനൊന്നിന് എഴുതിയ കത്തില്‍ പാക്കിസ്ഥാന് അമേരിക്കയുടെ ദീര്‍ഘനാളത്തെ നയതന്ത്ര പങ്കാളിയായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഒബാമ ഇന്ത്യ- പാക് തര്‍ക്കവിഷയമായ കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചു കത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ടെന്നും ഹഖാനി തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: