തിരുവനന്തപുരം: ശ്വേതാമേനോന്റെ പരാതി കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. പരാതി കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും ഇരുവരും പ്രതികരിച്ചു.
അതേസമയം ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ച നടപടി അത്യന്തം നീചമായ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇരകളുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് നടപടി എടുക്കുകയാണ് വേണ്ടതെന്ന് നിയമം പറയുന്നു.
എന്നിട്ടും സര്‍ക്കാര്‍ എന്ത് നടപടി ആണ് എടുത്തതെന്നും വി.എസ് ചോദിച്ചു. ശ്വേത പരാതി രേഖാമൂലം നല്‍കണമെന്നു കെ.മുരളീധരനും പ്രതികരിച്ചു. തെറ്റു ചെയ്തിട്ട് കെ.കരുണാകരന്റെ അനുയായിയാണെന്നു പറഞ്ഞിട്ടു കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: