കൊച്ചി: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്രതാരം ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റ്. ശ്വേതയെ അപമാനിച്ചത് ജനപ്രതിനിധി തന്നെ. നിയമനടപടിക്ക് ആവശ്യമായ എല്ലാ സഹകരണവും അമ്മയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.
എന്നാല്‍ ശ്വേത വെളപ്പെടുത്തിയതു പോലെ തനിക്കു പരാതി ലഭിച്ചില്ലെന്ന് കൊല്ലം ജില്ല കളക്റ്റര്‍ ബി. മോഹനന് പ്രതികരിച്ചു. ഇക്കാര്യത്തില്‍ തന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി അപമാനിച്ച സംഭവത്തില്‍ ജില്ലാ കലക്റ്ററോട് പരാതി പറഞ്ഞിരുന്നുവെന്ന് ശ്വേത അറിയിച്ചിരുന്നു. ശ്വേതയോട് മോശമായി പെരുമാറിയ സംഭവം അപലപനീയമാണെന്ന് വനിതാ കമ്മീഷന് അംഗം ലിസി ജോസ് പറഞ്ഞു. ശ്വേത അപ്പോള്‍ തന്നെ പ്രതികരിക്കേണ്ടതായിരുന്നു.
സ്ത്രീകളുടെ പ്രതികരണശേഷി കുറയുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ലിസി ജോസ് പറഞ്ഞു. സംഭവം കേരളത്തിന് അപമാനമാണെന്ന് കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു.
അതിനിടെ എന്‍.പീതാംബരക്കുറുപ്പ് എം.പിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ശ്വേതാ മേനോന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കാറില്‍ നിന്ന് ഇറങ്ങിയതു മുതല്‍ വേദിവരെ തന്നെ തൊട്ടും ചേര്‍ന്നും അപമാനിച്ചു. ഒടുവില്‍ വേദനയും സങ്കടവുംകൊണ്ട് എനിക്ക് കരച്ചില്‍വരെ വന്നെങ്കിലും ഞാന്‍ സ്വയം അടക്കുകയായിരുന്നു.
അതിഥിയായി ഞാന്‍ മുംബെയില്‍ നിന്നാണ് വന്നത്. ഞാന്‍ മുഖേന നല്ലൊരു ആഘോഷം മോശമാക്കേണ്ടെന്നും അലങ്കോലപ്പെടുത്തേണ്ടെന്നും കരുതി ഒന്നും മിണ്ടിയില്ലെന്നും ശ്വേത പറഞ്ഞു. അതേസമയം അപമാനിക്കാന്‍ ശ്രമിച്ച ജനപ്രതിനിധിയുടെ പേര് പറയാന്‍ അമ്മ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ മടിക്കുന്നത് മറ്റു ജനപ്രതിനിധികളെ കൂടി സംശയിക്കാന്‍ ഇടയാക്കുമെന്ന് അഡ്വ ജയശങ്കര്‍ പ്രതികരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: