ബംഗളൂരു: ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് വെടിക്കെട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗ് വിസ്മയം തീര്‍ത്ത് രോഹിത് ചരിത്രത്തിന്റെ ഭാഗമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിനും സെവാഗിനും ശേഷം ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. 158 പന്തുകളില്‍ നിന്ന് പിറന്നത് 209 റണ്‍സ്. അതില്‍ 16 സിക്സറുകളും 12 ബൗണ്ടറികളും.
ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന ബഹുമതിയും ഇനി രോഹിത്ത് ശര്‍മ്മക്ക് സ്വന്തം. രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമായി. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ 3-2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെയും ശിഖര്‍ ധവാന്റെയും(60) അവസാന ഓവറുകളില്‍ കത്തിക്കയറിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും(38 പന്തില്‍ 62 റണ്‍സ്) ബാറ്റിംഗ് കരുത്തില്‍ പടുത്തുയര്‍ത്തിയത് 383 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ഏറെ ആവേശകരമായ മത്സരത്തില്‍ 45.1 ഓവറില്‍ 326 റണ്‍സിന് ഓള് ഔട്ടാക്കി ഇന്ത്യ 57 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഓസ്ട്രേലിയക്ക് വേണ്ടി ഫോക്നര്‍ 73 പന്തില്‍ നിന്ന് 116 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി എട്ട് ഓവറില്‍ 52 റണ്‍സിന് മൂന്നും രവീന്ദ്ര ജഡേജ 73 റണ്‍സിന് മൂന്നും വിക്കറ്റ് നേടി. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: