കെയ്റോ: പുറത്താക്കപ്പെട്ട ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിചാരണ നേരിടുന്നതിനായി കോടതിയില്‍ ഹാജരായി. വിചാരണ നടക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഈജിപ്ഷ്യന്‍ തെരുവുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് നടന്ന പ്രകടനത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് മുര്സിക്കെതിരേയും മറ്റു 14 മുസ്ലീം ബദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരെയുമുള്ള കേസ്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ വധ ശിക്ഷ നേരിടേണ്ടി വരും. ജൂലൈ മൂന്നിനാണ് മുര്‍സിയെ പുറത്താക്കിയത്.
വിചാരണയ്ക്ക് വേണ്ടി നേരത്തെ നിശ്ചയിച്ചിരുന്ന ടോറ ജയിലിന് പകരമായി കിഴക്കന്‍ കെയ്റോയിലെ പോലീസ് അക്കാദമിയിലാണ് വിചാരണ നടക്കുന്നത്.
വിചാരണ നടക്കുന്നതറിഞ്ഞ് ടോറ ജയിലിനടുത്ത് മുസ്ലീം ബദര്‍ഹുഡ് അനുയായികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് പോലീസ് അക്കാദമിയിലേക്ക് വിചാരണ മാറ്റി വച്ചത്.
ആയിരത്തിലധികം പേരുടെ ജീവഹാനിയുണ്ടാക്കിയ ഓഗസ്റ്റ് 14 നടന്ന മുര്‍സി അനുകൂലികളുടെ സംഘര്‍ഷം ഈജിപ്റ്റ് ഇതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും വലുതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: