അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു. ഏവര്‍ക്കും പുതുവത്സരം നന്മയുടേതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ദീപങ്ങളുടെ പ്രകാശമാണ് ജീവിത പ്രശോഭിതമാക്കുന്നത്. ഈ വിശിഷ്ട ദിനത്തില്‍ ഏവരും രാജ്യത്തിന്റെ അതുല്യവും പ്രൗഢവുമായ ഭാവിക്കായുള്ള കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നിട്ടിറങ്ങണം, മോദി ആഹ്വാനം ചെയ്തു.
12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള് ഗുജറാത്തില്‍ വികസന ദീപം തെളിച്ചു. ഗുജറാത്തിന്റെ വിജയഗാഥ രാജ്യം കണ്ടറിഞ്ഞു. ആ വളര്‍ച്ച രാജ്യപുരോഗതിക്ക് എന്നും ഉത്തേജനം നല്‍കും.
പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം 21-ാം നൂറ്റാണ്ടിലേക്കു ചുവടുവച്ചത്. തങ്ങളുടെ രാജ്യം വികസനത്തിലൂടെ ലോകത്തിനുമേലുള്ള സ്വാധീനംവര്ധിപ്പിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ അധികാരമോഹികളായ ഭരണാധികാരികള്‍ അതെല്ലാം നശിപ്പിച്ചു. 125 കോടി ഇന്ത്യക്കാരെ അവര്‍ വഞ്ചിച്ചു. എന്നാല്‍ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയം ആര്‍ക്കും സ്പര്‍ശിക്കാനാവില്ല. അതിനൊരിക്കലും മരണമില്ല. ഗുജറാത്തിന്റെ വികസനം ഗ്രാഫുകളിലും ഭൂപടത്തിലും ഒതുങ്ങുന്നതല്ലെന്നും കണ്മുന്നില് തെളിഞ്ഞ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: