കൊല്ലം: പീതാംബരക്കുറുപ്പിനെതിരെ നടി ശ്വേതാമേനോന് ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ജി. പ്രതാപവര്‍മ്മ തമ്പാന്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ചിലര്‍ ചേര്‍ന്നു കള്ളക്കഥ കെട്ടിച്ചമയ്ക്കുകയായിരുന്നു. അഞ്ചുവര്‍ഷമായിട്ടും കുറുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്. കുറുപ്പ് വീണ്ടും കൊല്ലത്തു മല്‍സരിക്കും. ഡിഡിസി നടത്തിയ അന്വേഷണത്തില്‍ കുറുപ്പിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ചടങ്ങു തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതുവരെ താന്‍ അവിടെ ഉണ്ടായിരുന്നു.
വേദിയില്‍ വന്ന ശ്വേത പോകുന്നതു വരെ സന്തോഷത്തോടെയാണു പെരുമാറിയത്. ആരും പറയാതെ തന്നെ കളിമണ്ണ് സിനിമയിലെ പാട്ടുപാടിയ അവര്‍ വള്ളംകളിക്കാരെ ആവേശത്തിലാക്കാന്‍ ആര്‍പ്പോ മുഴക്കി. അഷ്ടമുടിയിലെ കാഴ്ച ആസ്വദിക്കാന്‍ മകളെ കൊണ്ടുവരാത്തതില്‍ ദുഃഖം ഉണ്ടൈന്നും മകള്‍ക്കു മൂന്നുവയസാകുമ്പോള്‍ കുട്ടിയെ കൊണ്ടുവരുമെന്നും പറഞ്ഞു. ഒടുവില്‍ പീതാംബരക്കുറുപ്പും ജില്ലാ കലക്ടര്‍ ബി. മോഹനനും നല്കിയ ഉപഹാരം ശ്വേതയും കലാഭവന്‍ മണിയും സ്വീകരിച്ചു. വേദിയിലേക്കു വിളിച്ചാണ് ഉപഹാരം നല്‍കിയത്. മടങ്ങിപ്പോകുമ്പോള്‍ കുറുപ്പ് അവര്‍ക്കൊപ്പം പോയിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ചാലോ വള്ളംകളി കാണാന്‍ വന്നവരോടോ ചോദിച്ചാല്‍ ഇതു മനസിലാകും. ഇതെല്ലാം നടക്കുമ്പോള്‍ ആര്‍എസ്പി നേതാവ് വി.പി. രാമകൃഷ്ണപിള്ള, എ.എ. അസീസ് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, സിപിഎം ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.
ചടങ്ങിനു ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണു ശ്വേതയുടെ പ്രസ്താവന വരുന്നത്. വന്നിറങ്ങിയതുമുതല്‍ അപമാനിച്ചുവെന്നു ശ്വേത അപ്പോള്‍ പറഞ്ഞു. മോശമായ അനുഭവം ഉണ്ടായെങ്കില്‍ പാട്ടുപാടുകയും കുഞ്ഞിനെയും കൊണ്ടു വീണ്ടും വരുമെന്നും പറയുമായിരുന്നില്ല. ആരെങ്കിലും മോശമായി പെരുമാറിയെങ്കില്‍ അപ്പോഴെ ചെരുപ്പൂരി അടിക്കണമായിരുന്നു. വെറും ആള്‍ക്കൂട്ടമല്ല അവിടെ ഉണ്ടായിരുന്നത്. താനടക്കം ആരോടും അതേക്കുറിച്ചു പറയാമായിരുന്നു. ശ്വേത ഇതുപോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തു പരിചയമുള്ളയാളാണ്. അവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കേണ്ട രീതിയും അറിയാം. അവര്‍ ഒരു മികച്ച നടിയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍. വാര്‍ത്തകള്‍ സൃഷ്ടിച്ച് അതില്‍ അഭിരമിക്കുന്നതു ശ്വേതയുടെ പതിവാണ്. പ്രസവ ചിത്രീകരണത്തിനു ശ്വേത വന്‍തുക വാങ്ങിയെന്ന് അന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തരക്കാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണം. കുറുപ്പിനെക്കുറിച്ചു രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞതു ശരിയല്ല. അന്ധന് ആനയെക്കണ്ടതു പോലെയാണു പലരും ഈ വിഷയത്തെ സമീപിക്കുകയാണെന്നും തമ്പാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: