കിദാല്‍: മാലിയില്‍ തോക്കുധാരി രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെക്കന്‍ മാലിയിലെ വടക്കന്‍ നഗരമായ കിദലിലാണ് സംഭവം. മാലിയിലെ ഫ്രഞ്ച് റേഡിയോ സ്റ്റേഷനിലെ മാധ്യമപ്രവര്‍ത്തകരായ ക്ലൗഡ് വെര്‍ലോണ്‍, ഗിസ് ലൈന്‍ ഡുപോണ്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം നഗരപരിസരത്ത് നിന്ന് കണ്ടെടുത്തു.
പ്രദേശിക രാഷ്ട്രീയ നേതാവിന്റെ അഭിമുഖം എടുത്തത്തിന് പിന്നാലെയാണ് ഇരുവരേയും തോക്കുധാരി തട്ടിക്കൊണ്ടുപോയത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയ്സ് ഹോളന്‍ഡെ കൊലപാതകങ്ങളെ അപലപിച്ചു. സംഭവത്തില്‍ മാലി അധികൃതരുമായി സഹകരിച്ച് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കിദാലില്‍ ഇരുവരും രണ്ടാം തവണയാണ് തങ്ങളുടെ ജോലിയുടെ ഭാഗമായി സന്ദര്‍ശനം നടത്തുന്നതെന്ന് റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ പറഞ്ഞു. ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ പോയിരുന്നു. അതിസാഹസികരായ മാധ്യമപ്രവര്‍ത്തകരായിരുന്നു ഇവരെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
2013ല്‍ ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ഇതുവരെ 42 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അല്‍ഖ്വയ്ദയോട് അനുഭാവമുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രമാണ് തെക്കന്‍ മാലി. പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മാലിയിലെ ഫ്രഞ്ച് പൗരന്മാര് ഉള്‍പ്പെടെയുള്ള വിദേശികളെ ഭീകരര്‍ തട്ടികൊണ്ടുപോകുന്നത് സ്ഥിരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: