കൊല്ലം: സിനിമാതാരം ശ്വേത മേനോന് തനിക്കെതിരേ ഉയര്‍ത്തിയ ആരോപണ വാര്‍ത്ത കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്ന് എന്‍. പീതാംബരക്കുറുപ്പ് എംപി. ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം.
തന്റെ പേരില്‍ ആരോപണമുണ്ടാകുമെന്ന് കരുതുന്നില്ല. ഇത്തരമൊരു ആരോപണം തന്നെ ഏറെ ദുഃഖിപ്പിക്കുന്നു. ആരോപണം തെറ്റാണെന്നു തെളിയിക്കുമെന്നും പീതാംബരക്കുറപ്പ് പറഞ്ഞു.
വള്ളംകളിയില്‍ പങ്കെടുത്ത ശേഷം സന്തോഷവതിയായാണ് ശ്വേത വേദിവിട്ടത്. അതിനു ശേഷം മണിക്കൂറൂകള്‍ കഴിഞ്ഞാണ് അപമാനിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ തനിക്കു നേരെ ഏതു തരത്തിലുള്ള ആരോപണങ്ങളും ഉയരാമെന്നും പീതാംബര കുറുപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ താന്‍ വാദിയോ പ്രതിയോ അല്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ആളല്ല താനെന്നും സ്ത്രീകളെ ഏതെങ്കിലും വൈകൃതങ്ങള്‍ക്ക് വിനിയോഗിക്കുന്നയാളുമല്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.
പുറത്തുവന്നത് വിചിത്രമായ ചിത്രങ്ങളാണ്. യഥാര്‍ത്ഥ രേഖകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുകൊണ്ടുവരുമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: