പൂനെ: പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ പിന്തുണച്ച് പാട്ടിന്റെ രാജ്ഞിയും. പൂനെയില്‍ ഒരു ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോദി പ്രധാനമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കര്‍ അഭിപ്രായപ്പെട്ടത്. ”മോദി എനിക്ക് സഹോദരനെപ്പോലെയാണ്.
വളരെക്കാലമായി എനിക്കദ്ദേഹത്തെ അറിയാം. എന്റെ ആല്‍ബങ്ങള്‍ ഞാനദ്ദേഹത്തിന് അയച്ചുകൊടുക്കാറുണ്ട്. മോദി പ്രധാനമന്ത്രിപദത്തിലെത്തണമെന്നാണ് ഈ ദീപാവലി ദിനത്തില്‍ എനിക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ളത്.
എല്ലാവരും അതാണ് ആഗ്രഹിക്കുന്നത്”, സദസിലെ കരഘോഷങ്ങള്‍ക്കിടെ ലതാ മങ്കേഷ്ക്കര്‍ പറഞ്ഞു. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെയും വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: