തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്ത് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറുപേര്‍ പുരുഷന്മാരും മൂന്നു പേര് സ്ത്രീകളുമാണ്. നാലുപേര്‍ക്ക് പരുക്കേറ്റു.
ധനലക്ഷ്മി ഫയര്‍ വര്‍ക്സ് എന്ന പടക്ക നിര്‍മ്മാണശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സ്ഫോടനമുണ്ടായത്. അപകടകാരണം വ്യക്തമല്ല.
അഞ്ചുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. പരുക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തെന്നാണ് വിവരം. സംഭവത്തിനു തൊട്ടുപിന്നാലെ തീയണച്ചതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: