കോഴിക്കോട്: ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 2013ലെ ‘രൈക്വഋഷി’ പുരസ്കാരം പ്രശസ്ത ബാലസാഹിത്യകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുമംഗലയ്ക്ക് സമര്‍പ്പിച്ചു.
അസോസിയേഷന്റെ 14-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ചെയര്മാന് എല്‍. ഗിരീഷ്കുമാറാണ് പുരസ്കാരം സമര്‍പ്പിച്ചത്. അസോസിയേഷന് പ്രസിഡന്റ് സി.എം. കൃഷ്ണനുണ്ണി പ്രശസ്തിപത്രം സമ്മാനിച്ചു. കുട്ടികളില്‍ മാനുഷിക മൂല്യം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്ധ്യാസമയത്ത് ഈശ്വരപ്രാര്‍ത്ഥന നടത്തുന്നത് ശീലമാക്കണമെന്നും സുമംഗലം അഭിപ്രായപ്പെട്ടു.
പ്രശസ്ത തെയ്യം കലാകാരന് കെ.വി. കണ്ണന് പെരുവണ്ണാനെയും ബാലസാഹിത്യകാരന്‍ ഡോ.കെ.ശ്രീകുമാറിനെയും ചടങ്ങില്‍ ആദരിച്ചു. ‘കര്മ്മണ്യേവാധികാരസ്തെ’ എന്ന വിഷയത്തില്‍ എല്‍.ഗിരീഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍ സി.എം. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. സതീഷ്കുമാര്‍, ബിജിത്ത് മാവിലേടത്ത്, സെക്രട്ടറിമാരായ വി. രാമചന്ദ്രന്, പി. ദിനേശ്നമ്പ്യാര്, ട്രഷറര്‍ സി. വിദ്യാധരന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. സുരേഷ്കുമാര്‍ സ്വാഗതവും സെക്രട്ടറി കെ.പി. കുട്ടികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: