വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ തോക്കുധാരിയായ ആക്രമിക നടത്തിയ വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് യുഎസിലെ വ്യോമഗതാഗതം താറുമാറായി.
അമേരിക്കയിലെ മൂന്നാമത്തെ വലിയ വിമാനത്താവളമായ ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ടില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 9.20ഓടെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിച്ചത്. എയര്‍പോര്‍ട്ടിന്റെ മൂന്നാം ടെര്‍മിനിലില്‍ കടന്നുവന്ന അക്രമി ബാഗില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ഗതാഗത സുരക്ഷാ ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജെറാഡോ ഹെര്‍ണാണ്ടസാണ് കൊല്ലപ്പെട്ടത്. ടിഎസ്എയിലെ (ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്) മൂന്നു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണ സമയത്ത് ടെര്‍മിനലില്‍ 200ഓളം പേരുണ്ടായിരുന്നു. ഇവരില്‍ പലരും എമര്‍ജന്‍സി വാതില്‍ തകര്‍ക്കാന്‍ തിക്കും തിരക്കും കൂട്ടി. കുറപ്പേര് വാതിലിലൂടെ താഴേക്കു ചാടി. അതേത്തുടര്‍ന്നാണ് പലര്‍ക്കും പരുക്കേറ്റത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു വീണ ആക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറിലധികം സ്ഫോടക വസ്തുക്കളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
ലോസ് ആഞ്ചലസ് നിവാസിയായ പോള്‍ ആന്റണി സിയാന്സിയാണ് അക്രമിയെന്നു വ്യക്തമായിട്ടുണ്ട്. ആക്രമണ സമയത്ത് ഇയാളുടെ കയ്യില്‍ സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടിഎസ്എ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് കയന്സി എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും പറയപ്പെടുന്നു. നിങ്ങള്‍ ടിഎസ്എക്കാരോ എന്ന ചോദിച്ചശേഷമായിരുന്നു സിയാന്‍സിയ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, സിയാന്‍സിയ ആത്മഹത്യാ പ്രവണതതയുള്ള എസ്എംഎസുകള്‍ അയച്ചതായി അയാളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇക്കാര്യം അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. തോക്കു കൈവശംവയ്ക്കുന്നതിനുള്ള നിബന്ധകള്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയുണ്ടായ പുതിയ സംഭവം അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: