അങ്കാറ: ചൈനയില്‍ നിന്ന് ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങി തുര്‍ക്കി സ്ഥാപിക്കുന്നതില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. യുഎസ്സിന്റെ പ്രതിരോധമന്ത്രാലയമാണ് ആശങ്ക പ്രകടിപ്പിച്ചത്. സെപ്തംബറില്‍ നടന്ന ചര്‍ച്ചയില്‍ ചൈനീസ് പ്രസിഷന്‍ മിഷനറി എക്സ്പോര്‍ട്ട്-ഇന്പോര്ട്ട് കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചക്കൊടുവിലാണ് രാജ്യത്തെ ആദ്യത്തെ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം അന്‍കാരയില്‍ സ്ഥാപിക്കാന്‍ ഉടമ്പടിയായതെന്ന് തുര്‍ക്കി അറിയിച്ചു.
ഈ തീരുമാനം നാറ്റോയ്ക്കും അമേരിക്കയ്ക്കും അത്ര രസിച്ചിട്ടില്ല. സിപിഎംഐഇസി ആയുധങ്ങളും മിസൈല്‍ നിര്‍മ്മാണ സംവിധാനങ്ങളും ഇറാനും സിറിയയ്ക്കും നല്‍കുന്നതിനെ സംബന്ധിച്ച് കൂടിയാലോചന നടന്നുകൊണ്ടിരിക്കുകയാണ്. തുര്‍ക്കി സന്ദര്‍ശിച്ച് പ്രതിരോധ രംഗത്തെ അണ്ടര്‍സെക്രട്ടറിയായ ജിം മില്ലര്‍ രാജ്യത്തെ സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തി. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ സിറിയയും അദ്ദേഹം സന്ദര്‍ശിച്ചു.
തുര്‍ക്കിയുമായുള്ള പ്രതിരോധ ഉടമ്പടി ചൈനയുടെ മിസൈല്‍ കരാറിന് വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് എംബസി വക്താവ് ടിജെ ഗ്രുബിഷാ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞമാസം വാഷിങ്ങ്ടണില്‍ വച്ചാണ് ചൈനീസ് കമ്പനിയുമായി ചര്‍ച്ച നടത്തിയെതെന്ന് തുര്‍ക്കിയിലെ യുഎസ് അംബാസഡറായ ഫ്രാന്‍സിസ് റിസ്സിയര്ഡോനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: