കൊച്ചി: ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്യൂലക്സ് പെയ്ന്റ് നിര്‍മാതാക്കളായ അക്സോ നോബല്‍ ഗ്വാളിയോറില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ചു. 140 കോടി രൂപ മുതല്‍ മുടക്കുള്ള പ്രസ്തുത പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 55 ദശലക്ഷം ലിറ്ററാണ്.
അക്സോ നോബലിന്റെ ഇന്ത്യയിലെ ആറാമത്തെ പ്ലാന്റാണിത്. പരിസ്ഥിതി സൗഹൃദപരമായ ഈ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ജനപ്രിയ ഡീലക്സ് ബ്രാന്‍ഡുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. ഇന്ത്യയില്‍ മുന്‍നിര കോട്ടിങ്ങ് പവര്‍ഹൗസ് സൃഷ്ടിക്കുകയാണ് ഉദ്ദേശ്യമെന്ന് പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അക്സോ നോബല്‍ സിഇഒ ടോണ്‍ ബുക്നര്‍ പറഞ്ഞു. ഊര്‍ജ്ജം, ജലം, വിഭവ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പുതിയ പ്ലാന്റ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
9000 ചതുരശ്ര മീറ്ററാണ് പ്ലാന്റിന്റെ വിസ്തീര്‍ണം. ഇതോടൊപ്പം 9000 ചതുരശ്ര മീറ്റര്‍ ഹരിത മേഖലയും സൃഷ്ടിച്ചിട്ടുണ്ടെന്ന് അക്സോ നോബല്‍ ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ അമിത് ജെയ്ന്‍ പറഞ്ഞു. അക്സോ നോബലിന് ഇന്ത്യയില്‍ 100 വര്‍ഷത്തി ലേറെ സാന്നിധ്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: