കാന്‍ബറ: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് പറഞ്ഞു. ഒക്ബോടര്‍ 10 ന് ബ്രൂണെയില്‍ നടന്ന യോഗത്തില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മില്‍ നടത്തിയ ചര്ച്ചകളെത്തുടര്ന്നാണിതെന്ന് ബിഷപ്പ് പറഞ്ഞു.
ഇതിന് മുമ്പ് പെര്‍ത്തില്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നതായും ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 25 ന് ദല്‍ഹിയില്‍ നടക്കുന്ന മൂന്നാംവട്ട ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുളള ആണവ സഹകരണ കരാറിനും അന്തിമ തീരുമാനമാകുമെന്ന് ഖുര്ഷിദുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായതായി ബിഷപ്പ് പറഞ്ഞു. ഊര്‍ജ്ജ മേഖലയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഖുര്‍ഷിദുമായി ചര്‍ച്ച ചെയ്തതായി ബിഷപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ പ്രതിരോധമന്ത്രി ആന്റണി ആസ്ട്രേലിയ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: