മുംബൈ: മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്)ന്റെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജിഗ്നേഷ് ഷാ രാജിവച്ചു. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് രാജി. എംസിഎക്സിന്റെ മുഖ്യ പ്രൊമോട്ടറായ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എന്‍എസ്ഇഎല്‍.
5,600 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് എന്എസ്ഇഎല്ലിന്റെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടു കൊണ്ടുണ്ടാക്കിയ എല്ലാം എന്‍എസ്ഇഎല്‍ പ്രതിസന്ധിയിലൂടെ നശിച്ചിരിക്കുകയാണെന്ന് ഷാ പറഞ്ഞു. സാമ്പത്തിക നഷ്ടം മാത്രമല്ല നല്ല പേരും ഇല്ലാതെയായെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനാ കുറ്റത്തിന് ഷായ്ക്കെതിരെ കേസേടുത്ത ശേഷം അദ്ദേഹത്തിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഈ ആഴ്ച്ച തന്നെ ഷായെ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: