കൊച്ചി : സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ സെന്‍ മൊബൈല്‍ ഹൈ ഡെഫനിഷന്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. സവിശേഷമായ ടെക്നോളജി, കണ്ടെന്റ്, ഡിസൈന്‍, ക്വാളിറ്റി എന്നിവയുമായെത്തുന്ന പുതിയ ഫോണ്‍ എമെയ്സ് പരമ്പരയിലുള്ളതാണ്. അള്‍ട്രാഫോണ്‍ എമെയ്സ് 701 എഫ് എച്ച് ഡി എന്നറിയപ്പെടുന്ന പുതിയ ഫോണിന് 17,999 രൂപയാണ് വില.
4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അഞ്ചിഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി 1080 പിക്സെല്‍ ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. നേരിയതും ഭാരം കുറഞ്ഞതുമാക്കാന്‍ ഗോറില്ല ഗ്ലാസ് 2 കൊണ്ടാണ് നിര്‍മാണം.3 ജി എനേബിള്‍ഡ് അള്ട്രാഫോണിന് 1.5 ജിഎച്ച്ഇസഡ് ക്വാഡ് കോര്‍ ടര്‍ബോ പ്രോസസറാണുള്ളത്.
ഏറെക്കാലം നിലനില്‍ക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട് കവര്‍ തുറക്കാതെ ഇന്‍കമിങ് കോളുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്മാര്‍ട്ട് കോളിങ്, മിസ്ഡ് മെസേജുകള്‍ അറിയാനുള്ള സ്മാര്‍ട്ട് മിസ്ഡ് നോട്ടിഫിക്കേഷനുകള്‍, ക്ലോക്ക്, തീയതി, ബാറ്ററി, നെറ്റ്വര്‍ക്ക്, വൈ ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയും അറിയാനുള്ള സ്മാര്‍ട്ട് അദര്‍ നോട്ടിഫിക്കേഷനുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. മൂന്ന് സ്ക്രീന്‍ പ്രൊട്ടക്റ്ററുകളും ഫോണിന് ലഭിക്കുന്നു. വില 17,999 രൂപയാണ് വില. യൂസര്‍മാര്‍ക്ക് പണത്തിനൊത്ത മൂല്യം നല്‍കുന്നതാണ് പുതിയ ഫോണെന്ന് സെന്‍ മൊബൈല്‍ മാനേജിങ് ഡയറക്ടര്‍ ദീപേഷ് ഗുപ്ത അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: