ഏകശക്തി
അഖിലാണ്ഡം മുഴുവനിലുമുള്ള ഉടമസ്ഥാവകാശം അഖിലവും അഖിലേശ്വരനായ ഈ ആദ്ധ്യാത്മിക ബോധത്തില്‍ സ്ഥിതിചെയ്യുന്നു. ഇതു സൃഷ്ടികാലത്ത് ആ വിധവും, പ്രകൃതി കാലത്ത് മറ്റുവിധവും ആത്മപ്രകൃതിയില്‍ ആദ്ധ്യാത്മികവിധവും ഇങ്ങനെ സര്‍വ്വാത്മനാ സര്‍വ്വവിധത്തിലും സ്ഥിതിചെയ്യുന്നു. ഈ വിധം ആദിയന്തം സൃഷ്ടിസ്ഥിതിസംഹാരം കൊണ്ട് അവസാനിച്ച് ആദ്ധ്യാത്മലോകമായി സര്‍വശക്തി ഏകോപിച്ച് ഏകശക്തിയിലേക്ക് ലയിക്കുമ്പോള്‍ സര്‍വ സൃഷ്ടികളും നശ്വരമായി ലോകസൃഷ്ടിക്ക് മുന്‍പുള്ള അവസ്ഥയെ പ്രാപിച്ചു പ്രളയം അല്ലെങ്കില്‍ നരകമായിത്തീരുന്നു. വീണ്ടും ശുഭാനന്ദം അതിന്റെ ആദ്ധ്യാത്മിക ലോകമായി അതിന്റെ സ്ഥാനത്ത് നില്ക്കുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: