കൊല്‍ക്കത്ത: ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് മികച്ച തുടക്കം. ഉത്തര്‍പ്രദേശിനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സോടെ ചന്ദര്‍പോളും 83 റണ്‍സുമായി ഡിയോനരേയ്നുമാണ് ക്രീസില്‍.
നേരത്തെ ക്രിസ്ഗെയിലിനെ (18) വേഗത്തില്‍ നഷ്ടപ്പെട്ടെങ്കിലും കീറണ്‍ പവലും (64) ഡാരന്‍ ബ്രാവോയും (61) ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മികച്ച നിലയിലേക്ക് നയിച്ചു. മര്‍ലോണ്‍ സാമുവല്‍സിനും (12) മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒരുഘട്ടത്തില്‍ ഒന്നിന് 144 എന്ന നിലയില്‍ നിന്ന് നാലിന് 163 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് തകര്‍ന്നെങ്കിലും ചന്ദര്‍പോളും ഡിയോനരേയ്നും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
ഉത്തര്‍പ്രദേശിനു വേണ്ടി ഇംതിയാസ് അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: