കൊച്ചി: ദീപാവലിയെ വരവേല്‍ക്കാന്‍ ലുലുമാള്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ ഔട്ട്ലെറ്റുകളില് ഉപഭോക്താക്കള്‍ക്കായി നല്കുന്ന അസംഖ്യം ഓഫറുകള്‍ക്ക് പുറമെ ദീപാവലി വിളക്കുകളും പരമ്പരാഗത ദീപാവലി അലങ്കാരങ്ങളും ഉപഭോക്താക്കള്‍ക്ക് നല്കുവാന് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.
ദീപാവലി ഫുഡ് ഫെസ്റ്റിവലാണ് ആഘോഷങ്ങളോനുബന്ധിച്ച് ലുലു മാളിലെ പ്രധാന ആകര്‍ഷണം. ലുലു മാളിലെ ഫുഡ്കോര്ട്ടില് ഒരുക്കിയിരിക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ നിന്ന് കൊതിയൂറുന്ന ദീപാവലി വിഭവങ്ങള്‍ വിവിധ ബ്രാഡന്ഡുകള് നല്കുന്ന പ്രത്യേക ദീപാവലി ഡിസ്ക്കൗണ്ടുകള്‍ക്കൊപ്പം സ്വന്തമാക്കാം.
ലേഡീസ് ഫാഷന്‍ വീക്കിന്റെ ഭാഗമായി ഷോപ്പ് പ്ലേ ആന്റ് വിന് മത്സരവും സംഘടിപ്പിക്കും. ലേഡീസ് ഫാഷന്‍ വീക്കിലൂടെ ജാഷന്‍, മന്ത്ര, പഞ്ചാബി ലിബാസ്, സോച്ച്, ഗ്ലോബല്‍ ദേസി, കുശല്സ് , അയേഷ , ക്രൗസ് ജീന്‍സ് തുടങ്ങി എല്ലാ വിമന്‍സ് ഫാഷന്‍ ബ്രാന്‍ഡുകളും പ്രത്യേക ഓഫറുകളും നവംബര്‍ 5 വരെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: