ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത് പറഞ്ഞു.
മുസാഫര്‍ നഗറില്‍ കലാപത്തിനിരയായ മുസ്ലീം ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ ഐഎസ്ഐ ശ്രമം നടത്തുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇന്‍ഡോര്‍ ജില്ലാകളക്ടറില്‍ നിന്ന് പ്രസംഗം സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാഹുലിന്റെ പ്രസ്താവന സംബന്ധിച്ച് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കാന്‍ തീരുമാനമില്ലെന്നും സമ്പത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: