കാസര്‍കോട്: ചെങ്കല്ലിണ്റ്റെ വിപണനം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമാകുന്നു. തൃക്കരിപ്പൂറ്‍, ചെറുവത്തൂറ് മേഖലകളില്‍ വില സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മൂന്നാഴ്ചയോളമായി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ നാല് മുതല്‍ ജില്ലയിലെ മുഴുവന്‍ ചെങ്കല്‍ ക്വാറികളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാ ചെങ്കല്‍ ക്വാറി ഓണേഴ്സ് അസോസിയേഷന് തീരുമാനിച്ചു. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഏജണ്റ്റുമാരുടെയും കോണ്ട്രാക്ടര്മാരുടേയും ഇടപെടലാണ് ചെങ്കല്ല് വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഉപഭോക്തൃ സമിതി ഇവരുടെ പിന്നില്‍ നിന്നുകളിക്കുകയാണ്. ൨൦൧൨ ഡിസംബര്‍ അഞ്ചിനാണ് നിലവിലെ വില നിശ്ചയിച്ചത്. തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും ഡീസല്‍ അടക്കമുള്ള മറ്റ് സാധന സാമഗ്രികളുടേയും വില വര്ദ്ധനവിണ്റ്റേയും അടിസ്ഥാനത്തില്‍ യൂണിയന് നേതാക്കളുമായി ചര്‍ച്ച ചെയ്താണ് വില നിശ്ചയിച്ചത്. വിലവര്‍ദ്ധനവല്ല പ്രതിസന്ധിക്ക് കാരണമെന്നും ഏജണ്റ്റുമാരുടെ ചൂഷണം ഒഴിവാക്കാന്‍ ഏകീകരണ വില്‍പ്പന സമ്പ്രദായം നടപ്പിലാക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ബില്‍ഡര്‍മാരും ഏജണ്റ്റുമാരും ഉപഭോക്തൃ സമിതിയുണ്ടാക്കി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നുവെന്നും ക്വാറി ഉടമകള്‍ പറയുന്നു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ മൂന്ന് തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അലസിപ്പിരിയുകയായിരുന്നു. ജില്ലാഭരണകൂടത്തെ ഉപഭോക്തൃസമിതി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സമരം ഒത്തുതീര്‍ന്നെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ നാല് മുതല്‍ ജില്ലയിലെ മുഴുവന്‍ ചെങ്കല്‍ ക്വാറികളും വിപണനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് വിനോദ്കുമാര്‍, സെക്രട്ടറി രാഘവന്, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.കെ.ചന്ദ്രന്, ടി.പി.സുരേഷ് എന്നിവര്‍ പങ്കെടുത്തു. സമരം തുടരുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കല്ലിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ക്വാറികളില്‍ വില കൂടിയതിനെ തുടര്‍ന്ന് ലോറി വാടക പോലും നഷ്ടത്തിലായാണ് കല്ലിറക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെങ്കല്‍ ക്വാറികളില്‍ ഒന്നാം തരം കല്ലിന് ൧൬.൩൦ രൂപയും രണ്ടാം തരം കല്ലിന് ൧൪.൭൦ രൂപയുമാണ് ഈടാക്കുന്നത്. ഇതിനുപുറമെ ലോഡിംഗ് കൂലിയായി ൨.൧൫ രൂപയും നല്‍കണം. ചീമേനി, വെളിച്ചംതോട് എന്നീ ഭാഗങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് ചെറുവത്തൂറ് പ്രദേശങ്ങളിലേക്ക് കല്ലെത്തിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഒന്നാം കല്ലിന് ൨൫ രൂപയും രണ്ടാം കല്ലിന് ൨൪.൧൦ രൂപയും ഈടാക്കാന്‍ തീരുമാനിച്ചതെന്നും കിലോമീറ്ററുകള്‍ കൂടുമ്പോള്‍ വാടക കൂടുമെന്നും ലോറി ഉടമകള്‍ പറഞ്ഞു. എന്നാല്‍ സമീപ പ്രദേശങ്ങളിലുള്ളതിനേക്കാള്‍ കൂടിയവിലയാണ് ചെങ്കല്ലിന് ഈടാക്കുന്നതെന്ന് ഗുണഭോക്തൃ സമിതികള്‍ പറയുന്നു. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ലോഡുകള്‍ തടയാന്‍ തുടങ്ങിയതോടെയാണ് ചെങ്കല്‍ വിതരണം നിലച്ചത്. പ്രശ്നപരിഹാരം നീളുന്നതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: