കൊച്ചി: എംടിഎസ് 3ജി പ്ലസ് നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എംബ്ലേസ് അള്‍ട്രാ ഡോംഗ്ള് വിപണിയിലിറക്കി. 9.8 എംബിപിഎസ് വരെ സ്പീഡ് ലഭിക്കുമെന്നതാണ് എവലൂഷന്‍ – ഡേറ്റാ ഒപ്റ്റിമൈസ്ഡ് റെവ്. ബി ഫേസ് 2 സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അള്‍ട്രയുടെ സവിശേഷതയെന്ന് എംടിഎസ് ഇന്ത്യ കേരള സര്‍ക്കിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാധാകൃഷ്ണന് കെ.വി പറഞ്ഞു.
ഉയര്‍ന്ന ഡേറ്റാ വേഗതയും കെട്ടിടങ്ങളും ഉള്‍ഭാഗങ്ങളിലും എത്തുന്ന കവറേജുമെല്ലാം സവിശേഷതയായി അധികൃതര്‍ അവകാശപ്പെട്ടു.അള്‍ട്രാ ഡിവൈസിന് പ്രീ-പെയ്ഡിനും പോസ്റ്റ് – പെയ്ഡിനും വില 1299 രൂപ യാണ് വില . അള്ട്രയുപയോഗിച്ച് 100 ലേറെ ലൈവ് ചാനലുകള്‍ കാണാനും ഗെയിമുകള്‍ കളിക്കാനും രാജ്യമെമ്പാടുമുള്ള 500 ലേറെ ദേവാലയങ്ങളുടെ തത്സമയ ദര്‍ശനം ലഭിക്കാനും സാധിക്കുമെന്നും എംടിഎസ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: