കൊച്ചി: ജര്‍മ്മനി ആസ്ഥാനമായ റിനസ് ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനിയായ വെസ്റ്റേണ്‍ ആര്യയുമായുള്ള സംയുക്ത സംരംഭത്തിലെ ഓഹരി വിഹിതം 49 ശതമാനമായി വര്‍ദ്ധിപ്പിച്ചു. സംയുക്ത സംരംഭം റിനസ് ലോജിസ്റ്റിക്സ് ഇന്ത്യാ ലിമിറ്റഡ് എന്നായിരിക്കും അറിയപ്പെടുക. റിനസ് ബ്രാന്‍ഡിന് ഏഷ്യന്‍ മേഖലയില്‍ കരുത്തു പകരാനും ഇന്ത്യയില്‍ റിനസിന്റെ സാന്നിദ്ധ്യം ശക്തമാക്കാനും സംയുക്ത സംരംഭം സഹായകമാകും.
റിനസിന്റെയും ഏഷ്യയിലെയും യൂറോപ്പിലെയും ഉപഭോക്തൃനിരയും ഉപയോഗക്താക്കള്ക്കു മികച്ച സേവനം നല്‍കുന്നതിനും സഹായകമാകും.
51:49 എന്ന ഓഹരിയനുപാതമനുസരിച്ച് ലോജിസ്റ്റിക് ബിസിനസ്സില്‍ മികച്ച അനുഭവസമ്പത്തുള്ള ആര്യാസ് ആയിരിക്കും കമ്പനിയിലെ മുന്‍നിര ഓഹരി പങ്കാളി.
മാനേജുമെന്റ് സ്ഥാനത്തുള്ള ആര്യാസിനായിരിക്കും റിനസ് ബാനറില്‍ ബിസിനസ് വികസിപ്പിക്കാനുള്ള ചുമതല. മാനേജിംഗ് ഡയറക്ടര്‍ വിവേക് ആര്യ, ജോയിന്റെ മാനേജിംഗ് ഡയറക്ടര്‍ പരിക്ഷിത്ത് ആര്യ, ഔഫ് എമ്മലന് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും.
ആര്യാസ് ഗ്രൂപ്പിലുടെ ഇന്ത്യയില്‍ വ്യോമ, സമുദ്ര ഗതാഗതരംഗത്തും കസ്റ്റംസ് ക്ലിയറന്‍സ് രംഗത്തും വിതരണ ബോര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക് രംഗത്തും തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുകയാണെന്ന് റിനസ് ഗ്രൂപ്പ് സി.ഇ.ഒ. ക്ലെമന്‍സ് റേത്ത്മാന് വ്യക്തമാക്കി.
ഒരു മുന്‍ നിര ലോജിസ്റ്റിക് കമ്പനി എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിനസ് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ വിവേക് ആര്യ ചൂണ്ടിക്കാട്ടി. സംയുക്ത സംരംഭത്തിലൂടെ യൂറോപ്പിലേയും ഏഷ്യയിലെയും സാന്നിദ്ധ്യം ശക്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: