പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 25 വയസ്സിനു താഴെയുള്ളവരുടെ അന്തര്‍ സംസ്ഥാന സി കെ നായിഡു ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തിന്റെ (പൂള് സി) രണ്ടാം ദിനം കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്.
ഒന്‍പത് വിക്കറ്റിന് 194 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ചത്തീ സ്ഗഡിന് ആദ്യ ആറ് ഓവറില്‍ തന്നെ അവസാന വിക്കറ്റ് നഷ്ടപ്പെട്ട് 211 ന് എല്ലാവരും പുറത്തായി. അതുല്‍ ശര്‍മ്മ (27) യാണ് അവസാനം പുറത്തായത്.
തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ആരംഭിച്ച കേരത്തിന് 37 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ രഞ്ജിത്തിനെയും (8), വിഷ്ണു വിനോദിനെയും (23) നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ അക്ഷയ് കോടോത്തിന്റെയും സച്ചിന് മോഹന്റെയും 84 റണ്‍സ് കൂട്ട്കെട്ട് ഇന്നിംഗ്സിന് കരുത്തേകി. സച്ചിന് മോഹന്‍ (29) റണ്‍സ് എടുത്ത് റണ്‍ ഔട്ടായതിന് പിന്നാലെ വന്ന ജിനീഷും (0) റണ്‍ ഔട്ടായി. തുടര്‍ന്ന് കളത്തിലിറങ്ങിയ അന്‍ഫലും, ക്യാപ്റ്റന്‍ അക്ഷയ് കോടോത്തും കൂടി പടുത്തുയര്‍ത്തിയ 90 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ സഹായിച്ചു. കോടോത്ത് (98) സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വെച്ച് പുറത്താകുമ്പോള്‍ കേരളം 213ന് 5 എന്ന സ്കോറില്‍ എത്തി ച്ചേര്‍ന്നിരുന്നു. അടുത്തതായി ക്രീസില്‍ എത്തിയ അക്ഷയ് ചന്ദ്രന് (0) രണ്ട് പന്തുകള്‍ നേരിട്ട് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കാനിരിക്കെ അന്‍ഫല്‍ 66 റണ്‍സും, മോനിഷ് 15 റണ്‍സും എടുത്ത് ക്രീസില്‍ ഉണ്ട്. കേരളത്തിന്റെ സ്കോര്‍ 82 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിന് 253 എന്ന നിലയിലാണ്. ചത്തീസ്ഗഡിന് വേണ്ടി വിക്രാന്ത് സിംഗും, പങ്കജ് റാവുവും രണ്ട് വിക്കറ്റ് വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: